ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മാധ്യമത്തെ ദൈവമായി കാണാനാവില്ല: താക്കറെ (Media is not God: Thackeray)
Feedback Print Bookmark and Share
 
മാധ്യമത്തെ ദൈവമായി കാണാനാവില്ലെന്ന് ശിവസേന തലവന്‍ ബാല്‍ താക്കറെ. മുംബൈയില്‍ കഴിഞ്ഞ ദിവസം സേന പ്രവര്‍ത്തകര്‍ ഐബി‌എന്‍ പ്രാദേശിക ചാനലിനു നേര്‍ക്ക് നടത്തിയ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ടാണ് താക്കറെ ഇക്കാര്യം പറഞ്ഞത്.

തെറ്റായ പ്രസ്താവന നടത്തുന്ന മാധ്യമങ്ങളെ എതിര്‍ക്കണമെന്നും മാധ്യമങ്ങള്‍ ഫ്യാന്‍ ചുഴലിയെപ്പോലെയാണെന്നും താക്കറെ സേനാ മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. മാധ്യമ ചുഴലിക്കാറ്റ് എല്ലായിടത്തും ആവശ്യമില്ലാതെ അലയുകയാണെന്നും പ്രത്യേക ആളുകളെ മാത്രം ലക്‍ഷ്യമിടുകയാണെന്നും താക്കറെ ലേഖനത്തിലൂടെ കുറ്റപ്പെടുത്തുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ നിഷ്പക്ഷ സമീപനമല്ല നടത്തിയത് എന്നും താക്കെറെയുടെ ലേഖനത്തില്‍ പറയുന്നു.

ഐബി‌എന്നിന്റെ പ്രാദേശിക ചാനലായ ലോക്മത് അടുത്തകാലത്തായി താക്കറെയ്ക്ക് എതിരെ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നു എന്ന ആരോപണമുന്നയിച്ചാണ് ശിവസേന പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മാധ്യമ ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തിയത്. താക്കറെയ്ക്ക് എതിരെ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്ന എല്ലാ മാധ്യമങ്ങള്‍ക്കും ഇതൊരു പാഠമായിരിക്കണം എന്നും ശിവസേന മുന്നറിയിപ്പ് നല്‍കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍