കര്‍ണാടക മുഖ്യമന്ത്രിയെ മുട്ടുകുത്തിച്ച ബെല്ലാരി സഹോദരന്മാര്‍ക്കെതിരെ സുപ്രീംകോടതി സമിതിയുടെ കടുത്ത പരാമര്‍ശം. ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയില്‍ ജനാര്‍ദ്ദന റെഡ്ഡിയുടെയും കരുണാകര റെഡ്ഡിയുടെയും കമ്പനികള്‍ അനധികൃത ഖനനം നടത്തുന്നുവെന്ന് സുപ്രീംകോടതിയുടെ ‘സെണ്ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി’ (സിഇസി) ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ബെല്ലാരി സഹോദരന്മാര്‍ സംസ്ഥാനത്ത് അനധികൃത ഖനനം നടത്തുന്നു എന്നും ഇതെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി റോസയ്യ ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം സുപ്രീംകോടതി സമിതി റിപ്പോര്‍ട്ടും എതിരായത് ബെല്ലാരി സഹോദരന്മാര്‍ക്ക് തിരിച്ചടിയായി. പ്രദേശത്തെ ഖനന ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ്
ബെല്ലാരി സഹോദരന്‍മാര്‍ക്ക് അന്തരിച്ച ആന്ധ്ര മുന്‍ മുഖ്യന്‍ രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിന്തുണയുണ്ടെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആരോപിച്ചിട്ടുണ്ട്. എന്നാല്‍, അനന്തപ്പൂരിലെ ഖനികളുമായി തനിക്ക് ബന്ധമില്ല എന്ന് ജഗ്മോഹന്‍ വ്യക്തമാക്കിക്കഴിഞ്ഞു.
തനിക്കെതിരെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിലൂടെ സംസ്ഥാന ഭരണം സ്തംഭിപ്പിച്ച ബെല്ലാരി സഹോദരന്മാര്‍ക്ക് തിരിച്ചടി ലഭിച്ചത് യദ്യൂരപ്പ പക്ഷത്തിന് ലഭിച്ച അപ്രതീക്ഷിത സഹായമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.