ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » 26/11: എന്‍‌എസ്ജിയെ പി‌ന്‍‌വലിക്കാന്‍ ആവശ്യമുയര്‍ന്നു (26/11: Officer suggested to withdraw NSG)
Feedback Print Bookmark and Share
 
മുംബൈ ഭീകരാക്രമണ സമയത്ത് എന്‍‌എസ്ജി കമാന്‍ഡോകളെ ഓപ്പറേഷനില്‍ നിന്ന് പിന്‍‌വലിക്കാന്‍ ആവശ്യമുയര്‍ന്നിരുന്നു എന്ന് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ ഹസന്‍ ഗഫൂര്‍. എന്‍‌എസ്ജി ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു എന്ന് ആരോപിച്ച് ഒരു മുതിര്‍ന്ന പൊലീസ് ഓഫീസറാണ് ആവശ്യമുന്നയിച്ചത് എന്നും ഗഫൂര്‍ വെളിപ്പെടുത്തുന്നു.

26/11 ആക്രമണ സമയത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന ആരോപണത്തെ തുടര്‍ന്ന് ഗഫൂറിനെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഹൌസിംഗ് ഡിജിപിയായി നിയമിച്ചിരുന്നു. ആക്രമണം നടക്കുമ്പോള്‍, നവംബര്‍ 28 ന് ആഭ്യന്തര സഹമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ വിളിച്ചുകൂട്ടിയ പൊലീസ് ഓഫീസര്‍മാരുടെ യോഗത്തിലാണ് എന്‍‌എസ്ജിക്കെതിരെ അഭിപ്രായമുയര്‍ന്നത് എന്ന് ഗഫൂര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

എന്‍‌എസ്ജിയുടെ നടപടിക്രമങ്ങള്‍ അവസാനിക്കാന്‍ കൂടുതല്‍ സമമെടുക്കുന്നു എന്ന് പറഞ്ഞ മുതിര്‍ന്ന ഓഫീസര്‍, കമാന്‍ഡോ സംഘത്തെ പിന്‍‌വലിച്ച് സംസ്ഥാന പൊലീസിനെ ദൌത്യമേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ ഓപ്പറേഷന്‍ ശ്രദ്ധിക്കുകയാണെന്നും അതിനാല്‍ പൊലീസ് തന്നെ ദൌത്യം ഏറ്റെടുക്കണമെന്നുമായിരുന്നു ആവശ്യം.

അതേസമയം, ഭീകരാക്രമണങ്ങളെ നേരിടാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച എന്‍‌എസ്ജി കാഴ്ചവച്ചത് മികച്ച പ്രകടനമായിരുന്നു എന്ന് ഗഫൂര്‍ അനുസ്മരിച്ചു. എന്‍‌എസ്ജിയുടെ സേവനം ലഭിച്ചിരുന്നില്ല എങ്കില്‍ ആക്രമണ കേന്ദ്രങ്ങള്‍ക്ക് അകത്തെ ഭീകരരുടെ നീക്കങ്ങള്‍ തിരിച്ചറിയാനും അവരെ കീഴ്പ്പെടുത്താനും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു എന്നും ഹസന്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍