റോഡപകടങ്ങള്‍ കാരണം ഇന്ത്യയില്‍ ഓരോ ദിവസവും ശരാശരി 315 പേര്‍ മരിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ദിവസവും ശരാശരി 5000 ആളുകള്‍ക്കാണ് അപകടത്തില്‍ ഗുരുതരമായ പരുക്ക് ഏല്‍ക്കുന്നത്.
ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഇന്ത്യയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് മോസ്കോയില്‍ നടന്ന ആഗോള റോഡ് സുരക്ഷാ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാ വിഷയമായി. രാജ്യത്തിന് റോഡപകടങ്ങള്‍ കാരണം ഓരോവര്‍ഷവും നഷ്ടമാവുന്നത് 70,000 കോടി രൂപയാണെന്നും ഇന്ത്യയെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ പാതകളും സംസ്ഥാന പാതകളും വികസിപ്പിക്കുന്നുണ്ട് എങ്കിലും സെക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രത്യേക പാതയൊരുക്കാത്തത് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ പോലെയുള്ള വേഗതകുറഞ്ഞ വാഹങ്ങളാണ് കൂടുതല്‍ അപകടങ്ങള്‍ക്കിരയാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.