ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » റാണ അഹമ്മദാബാദിലും താമസിച്ചു (Rana stayed in Ahmedabad hotel)
Feedback Print Bookmark and Share
 
PRO
ഇന്ത്യക്കെതിരെ ആക്രമണ പദ്ധതിയൊരുക്കിയതിന് എഫ്ബിഐ അറസ്റ്റ് ചെയ്ത പാക് വംശജനായ കനേഡിയന്‍ പൌരന്‍ തഹാവുര്‍ റാണ കഴിഞ്ഞ നവംബറില്‍ അഹമ്മദാബാദിലെ ഒരു ഹോട്ടലിലും താമസിച്ചിരുന്നതായി റിപ്പോര്‍ട്ട്.

അഹമ്മദാബാദിലെ ലെമണ്‍ ട്രീ ഹോട്ടലില്‍ താമസിച്ചിരുന്ന ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്നാണ് ഹോട്ടല്‍ അധികൃതര്‍ പുറത്തുവിട്ട വിവരം. ഇന്ത്യയിലെ മറ്റു പല നഗരങ്ങളിലും ഒരു സ്ത്രീക്കൊപ്പമാണ് ഇയാള്‍ സന്ദര്‍ശനം നടത്തിയത്. റാണയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ അയാളുടെ ഭാര്യയാണ് എന്നാണ് സൂചന.

എന്നാല്‍, റാണയുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹോട്ടല്‍ അധികൃതര്‍ വിസമ്മതിച്ചു. ദേശീയ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ റാണയുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ വെളിപ്പെടുത്തി എന്നും ഇവര്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍