ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഐബിഎന്‍ ഓഫീസിനു നേരെ ശിവസേന ആക്രമണം (Mumbai: Shiv Sena attacks news channel's office)
Feedback Print Bookmark and Share
 
ഐ ബി എന്‍ വാര്‍ത്താ ചാനലിന്‍റെ മുംബൈയിലെ ഓഫീസിനു നേര്‍ക്ക് ഒരു വിഭാഗം ശിവസേനാ പ്രവര്‍ത്തകര്‍ ആക്രമം നടത്തി. ഐ ബി എന്‍ ഗ്രൂപ്പിന്‍റെ മറാത്തി ചാനലായ ഐ ബി എന്‍ ലോക്‍മത് ചാനലിന്‍റെ ഓഫീസിനു നേരെയാണ് ഇരുപത്തിയഞ്ചു പേര്‍ അടങ്ങുന്ന ശിവസേന പ്രവര്‍ത്തകര്‍ അക്രണം നടത്തിയത്.

ഓഫീസിലെ ജനാലകളും ഫര്‍ണിച്ചറുകളും ആക്രമികള്‍ തല്ലി തകര്‍ത്തു. ശിവസേനയെ വിമര്‍ശിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതിനാണ് ആക്രമണമെന്നും ചാ‍നലിന്‍റെ എഡിറ്റര്‍ നിഖില്‍ വാഗ്‌ലെയെ തേടിയാണ് തങ്ങള്‍ എത്തിയതെന്നും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും ആക്രമികള്‍ വിളിച്ചു പറഞ്ഞതായി ഐ ബി എന്‍ ജീവനക്കാ‍ര്‍ പറഞ്ഞു. ഇരുമ്പു ദണ്ഡും ബേസ് ബോള്‍ ബാറ്റ്, ക്രിക്കറ്റ് സ്റ്റമ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.

രണ്ട് ആക്രമികളെ ഐ ബി എന്‍ ജീവനക്കാര്‍ കൈയ്യോടെ പിടി കൂടിയിരുന്നു. ഇവരടക്കം എഴു പേരെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് പറഞ്ഞു. ആക്രമികളെ ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അശോക് ചവാന്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍