ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടും: കൃഷ്ണ ('Will request for the extradition of Rana, headley')
Feedback Print Bookmark and Share
 
PTI
ലഷ്കര്‍ പ്രവര്‍ത്തകരായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെയും തഹാവുര്‍ ഹുസൈന്‍ റാണയെയും വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ വെള്ളിയാഴ്ച ഉറപ്പ് നല്‍കി. മുംബൈ ഭീകരാക്രമണത്തില്‍ ഇവര്‍ക്കുള്ള പങ്കിനെ കുറിച്ച് നടക്കുന്ന അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും ഇവരെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുകയെന്നും കൃഷ്ണ വെളിപ്പെടുത്തി.

ലഷ്കര്‍ ഭീകരരെ വിട്ടുകിട്ടാനായി ഇന്ത്യ ആവശ്യമുന്നയിച്ചിട്ടില്ല എന്ന് യുഎസ് അംബാസഡര്‍ തിമോത്തി റോമേഴ്സ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹെഡ്‌ലിയെക്കുറിച്ചും റാണയെക്കുറിച്ചും നടക്കുന്ന അന്വേഷണങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ദിനം‌പ്രതി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന കേസ് കൂടുതല്‍ ശക്തമാക്കാനായി ഇന്ത്യ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

ഇന്ത്യയ്ക്കും ഡന്മാര്‍ക്കിനും എതിരെ ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത കേസില്‍ എഫ്ബിഐ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. എഫ്ബിഐയും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായും പാകിസ്ഥാന്‍ സൈന്യവുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് പാക് സൈന്യത്തില്‍ നിന്നു വിരമിച്ച ഒരു ഉന്നതനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍