ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പാക് ഇന്ത്യയെ ഭയക്കേണ്ടതില്ല: സിംഗ് (Pakistan has nothing to fear from India: Manmohan)
Feedback Print Bookmark and Share
 
PTI
പാകിസ്ഥാന്‍ ഭീകരത ഒരു ദേശീയ നയമായി ഉപയോഗിക്കുന്നത് ദുഃഖകരമാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ഉപാധികളുടെ അടിസ്ഥാനത്തില്‍ പാകുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അതേസമയം, പാകിസ്ഥാന് ഇന്ത്യയില്‍ നിന്ന് ഭീഷണിയൊന്നുമില്ല എന്നും സിംഗ് പറഞ്ഞു.

ഇന്ത്യക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണില്‍ ഇടം കൊടുക്കുകയില്ല എന്ന ഉറപ്പ് നല്‍കിയാല്‍ പാകിസ്ഥാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാവും. ഇന്ത്യ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരതയുടെ ഇരയാണ്. മുംബൈ ആക്രമണത്തിനു സമാനമായ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാനിലെ ഭീകരര്‍ തയ്യാറെടുക്കുന്നു എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ദിനം‌പ്രതിയെന്നോണമാണ് ലഭിക്കുന്നത് എന്നും സിംഗ് വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് സ്വന്തം സ്ഥലം ഉപയോഗിക്കില്ല എന്ന വാഗ്ദാനം പാകിസ്ഥാന്‍ പാലിക്കുകയാണെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാണ്. ഇന്ത്യ കഴിഞ്ഞ 25 വര്‍ഷമായി പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാണെന്നും അമേരിക്ക എല്ലാ സ്വാധീനവും ചെലുത്തി ആ രാജ്യത്തെ ഇന്ത്യക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കെതിരെ പാകിസ്ഥാന്‍ ചില നടപടികള്‍ സ്വീകരിച്ചു എങ്കിലും അവ പര്യാപ്തമല്ല എന്ന് സിംഗ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

പാകിസ്ഥാന്‍ താലിബാന് എതിരെ നടപടികള്‍ സ്വീകരിക്കുന്നത് ഭീകരര്‍ സൈനിക ശക്തിയെ വെല്ലുവിളിക്കുമ്പോള്‍ മാത്രമാണ്. പാകിസ്ഥാനില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുകയാണെന്നും സിംഗ് അഭിപ്രായപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍