ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മാവോകള്‍ ഖനിയില്‍ ബോംബാക്രമണം നടത്തി (Mavoists bombed Meghatpur mine)
Feedback Print Bookmark and Share
 
മാവോ വിമതര്‍ വെള്ളിയാഴ്ച ഒറീസ-ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലെ മേഘത്പൂര്‍ ഖനിയില്‍ ബോംബ് സ്ഫോടനം നടത്തുകയും അടുത്തുള്ള കിരിബൂര്‍ ഖനിയില്‍ ബോംബ് സ്ഥാപിക്കുകയും ചെയ്തു. രണ്ട് ഖനികളും പൊതുമേഖലാ സ്ഥാപനമായ സെയിലിന്റെ കീഴിലുള്ളതാണ്.

ഒരു സംഘം സായുധ വിമതര്‍ ഖനിയിലേക്ക് കടന്ന് കയറി സ്ഫോടനം നടത്തുകയായിരുന്നു എന്ന് സെയില്‍ അധികൃതര്‍ പറഞ്ഞു. കിരിബൂറില്‍ സ്ഥാപിച്ച ബോംബ് സിആര്‍പി‌എഫ് നിര്‍വീര്യമാക്കി. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഝാര്‍ഖണ്ഡിലെ പടിഞ്ഞാ‍റന്‍ സിംഗ്ഭൂം ജില്ലയിലെ ഒരു റയില്‍‌വെ ട്രാക്കില്‍ സ്ഫോടനം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമതര്‍ ഖനികള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയത്. ട്രാക്കില്‍ സ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് ടാറ്റ-ബിലാസ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയിരുന്നു.

മേഘത്പൂര്‍ ഖനിയിലെ കണ്‍‌വെയര്‍ ബെല്‍റ്റ് സ്ഫോടനത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഖനിയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. കിരിബൂറില്‍ സ്ഥാപിച്ച ബോംബ് പൊട്ടാത്തത് അപകടം ഒഴിവാക്കി. മേഘത്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് കിരിബൂര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍