ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഭീകരബന്ധം: മഹേഷ് ഭട്ട് സിംഗിന് കത്തെഴുതി (Bhatt writes to PM expressing displeasure)
Feedback Print Bookmark and Share
 
തന്റെ മകന്‍ രാഹുല്‍ ഭട്ട് ഡേവിഡ് ഹെഡ്‌ലിയെക്കുറിച്ചുള്ള വിവരം സ്വമേധയാ അന്വേഷണ സംഘവുമായി പങ്കുവച്ചതിനെ തുടര്‍ന്ന് തനിക്കും കുടുംബത്തിനും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മഹേഷ് ഭട്ട് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് കത്തെഴുതി.

രാഹുല്‍ പൊലീസിനോട് വെളിപ്പെടുത്തല്‍ നടത്തിയ ശേഷം അന്വേഷണം നടത്തിയ രീതി തീവ്രവേദന ഉണ്ടാക്കുന്നു എന്ന് ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ ഭട്ടിന്റെ കത്തില്‍ പറയുന്നു. ഉത്തരവാദിത്വമുള്ള ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ തന്റെ മകന്‍ പൊലീസിനോട് ഹെഡ്‌ലിയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയ ശേഷം താനും കുടുംബവും നേരിട്ട അനുഭവങ്ങളെ കുറിച്ച് കത്തില്‍ വിവരിച്ചിട്ടുണ്ട് എന്ന് ഭട്ട് വെളിപ്പെടിത്തുന്നു.

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ശരിയായ രീതി മനസ്സിലാക്കികൊടുക്കണം എന്നും ഭട്ട് ആവശ്യപ്പെടുന്നു. അതല്ല എങ്കില്‍, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് ജനങ്ങളെ അകറ്റുന്നതിന് കാരണമാവുമെന്നും ഭട്ടിന്റെ കത്തില്‍ പറയുന്നു.

അന്വേഷണ ഏജന്‍സികള്‍ തന്റെ മകനെ തെറ്റായ രീതിയില്‍ ഉയര്‍ത്തിക്കാട്ടുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്ന് ഭട്ട് കുറ്റപ്പെടുത്തുന്നു. തന്റെ പുതിയ സിനിമയായ ‘തും മിലെ’യ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധത്തെ കുറിച്ചും ഭട്ട് പറയുന്നുണ്ട്. തനിക്കും തന്റെ ഓഫീസിനും ഭീഷണിയുണ്ടെന്ന് മുംബൈ പൊലീസിനെ അറിയിച്ചിട്ടുണ്ട് എങ്കിലും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ല എന്നും ഭട്ട് വെളിപ്പെടുത്തുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍