ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ആണവായുധം: ഇന്ത്യ പാകിനു പിന്നില്‍ (Nuclear weapons: India behind Pak?)
Feedback Print Bookmark and Share
 
ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാന് പിന്നിലാണെന്ന് റിപ്പോര്‍ട്ട്. രണ്ട് അമേരിക്കന്‍ ആണവ വിദഗ്ധരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ വിദഗ്ധരായ റോവര്‍ട്ട് എസ് നോറിസ്, ഹാന്‍സ് എം കിര്‍സ്റ്റന്‍സണ്‍ എന്നിവരുടെ “ന്യൂക്ലിയര്‍ നോട്ട്‌ബുക്ക്: വേള്‍ഡ് വൈഡ് ഡിപ്ലോയ്മെന്റ് ഓഫ് ന്യൂക്ലിയര്‍ വെപ്പണ്‍സ് 2009” എന്ന ലേഖനത്തിലാണ് ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനു പിന്നിലാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

പാകിസ്ഥാന് 70-90 ആണവായുധങ്ങളും ഇന്ത്യയ്ക്ക് 60-80 ആണവായുധങ്ങളും മാത്രമാണ് ഉള്ളതെന്ന് ഇവരുടെ ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയും ചൈനയും പാകിസ്ഥാനും ആയുധപ്പുരകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ ആയുധങ്ങള്‍ വിന്യസിക്കാനുള്ള തിരക്കിലാണെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യയും പാകിസ്ഥാനും ആയുധങ്ങളുടെ ഗുണനിലവാരവും എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് വ്യക്തമാണെങ്കിലും ഈ രാജ്യങ്ങളിലെ ആണവായുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എവിടെയൊക്കെയാണെന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ലെന്നും ലേഖകര്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍