എഫ്ബിഐ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്ന പാക് വംശജനായ യു എസ് പൌരന് ബോളിവുഡിലെ ഒരു നടിയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന. ഇവരുമൊത്ത് ഹെഡ്‌ലി ഡിന്നറില്‍ പങ്കെടുത്തു എന്ന് ചില ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
രാഹുല്‍ ഭട്ട് വഴിയാണ് നടി ഹെഡ്‌ലിയുമായി പരിചയപ്പെട്ടത് എന്നാണ് കരുതുന്നത്. ബോളിവുഡിലെ ചുംബന വീരന്‍ എന്ന് പേരുകേട്ട ഒരു നടനും ഹെഡ്‌ലിയുമായി പരിചയം പുലര്‍ത്തിയിരുന്നു എന്ന് സൂചനയുണ്ട്.
ബോളിവുഡിലെ പല അഭിനേതാക്കളും ഹെഡ്‌ലിയുമായി പരിചമുള്ളവരാണെന്ന് കരുതുന്നു. മിക്കവരും മുംബൈയില്‍ ഹെഡ്‌ലി വന്നിരുന്ന ജിമ്മില്‍ പോയിരുന്നവരാണ്. ഇവര്‍ക്ക് ഹെഡ്‌ലിയുടെ ഭീകര ബന്ധത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍.
എന്നാല്‍, ബോളിവുഡിലെ ആരും ഹെഡ്‌ലിയുമായി ബന്ധം പുലര്‍ത്തിയതായി വിവരം ലഭിച്ചിട്ടില്ല എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ബോളിവുഡില്‍ മുന്‍നിര നായകന്‍മാരോടൊപ്പം അഭിനയിച്ചിട്ടുള്ള നടിക്ക് ഹെഡ്‌ലിയുമായി ബന്ധമൊന്നുമില്ല എന്നാണ് അവരുടെ കുടുംബാംഗങ്ങളും വെളിപ്പെടുത്തുന്നത്. ഇവര്‍ ഒരേ ജിമ്മില്‍ പോയിരുന്നത് യാദൃശ്ചിക സംഭവമാണെന്നും കുംടുംബാംഗങ്ങള്‍ പറയുന്നു. ബോളിവുഡ് താരങ്ങളും ഹെഡ്‌ലിയുമായുള്ള ബന്ധത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.