മഹാരാഷ്ട്രയിലെ എസ്ബിഐ നിയമനങ്ങള്‍ക്ക് പ്രാദേശിക മുന്‍ഗണന നല്‍കണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ. ഇതു സംബന്ധിച്ച് രാജ് എസ്ബിഐക്ക് കത്തെഴുതി.
ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള 1100 ക്ലറിക്കല്‍ ഒഴിവുകളിലേക്ക് മഹാരാഷ്ട്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ ഭരണസമിതിക്ക് കത്തെഴുതിയതായി പാര്‍ട്ടി നേതൃത്വം ശനിയാഴ്ച വെളിപ്പെടുത്തി.
ഞായറാഴ്ചയാണ് ബാങ്ക് പരീക്ഷ നടക്കുന്നത്. പാര്‍ട്ടിയുടെ ആവശ്യത്തെ കുറിച്ച് ഡല്‍ഹിയിലുള്ള അധികൃതരുമായി ചര്‍ച്ച നടത്താമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരീക്ഷയ്ക്കായി 1.5 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 70 ശതമാനവും മഹാരാഷ്ട്രയ്ക്ക് വെളിയിലുള്ളവരുടേതാണ്.
കഴിഞ്ഞ വര്‍ഷം റയില്‍വെ റിക്രൂട്ട്‌മെന്റ് പരീക്ഷ നടന്നപ്പോഴും പാര്‍ട്ടി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് നഗരത്തിലെ റയില്‍വെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങള്‍ക്ക് നേരെയും ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും പാര്‍ട്ടി ആക്രമണം അഴിച്ചുവിട്ടിരുന്നു.