ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഹെഡ്‌ലിയെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചു: ചിദംബരം (Indian team got good info on Headley from US: PC)
Feedback Print Bookmark and Share
 
PRO
എഫ്ബിഐ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളുമായാണ് അമേരിക്ക സന്ദര്‍ശിച്ച ഇന്ത്യന്‍ അന്വേഷണ സംഘം മടങ്ങിയതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. എന്നാല്‍, അതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ മന്ത്രി വിസമ്മതിച്ചു.

ഐബി, റോ എന്നീ രഹസ്യാന്വേഷണ സംഘങ്ങളിലെ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചിദംബരം. ഇന്ത്യന്‍ സംഘം പ്രയോജനപ്രദമായ സന്ദര്‍ശനമാണ് നടത്തിയതെന്നും അവര്‍ നിര്‍ണായക വിവരങ്ങളുമായാണ് മടങ്ങിയതെന്നും ചിദംബരം പറഞ്ഞു. എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ ഇതെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

ഹെഡ്‌ലിക്ക് മുംബൈ ആക്രമണവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് “ ഓരോ ബോളിന്റെയും വിവരണം നല്‍കാന്‍ ഇതൊരു ക്രിക്കറ്റ് മത്സരമല്ല” എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ വെളിപ്പെടുത്താനാവുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ അറസ്റ്റിലാ‍യ ലഷ്കര്‍ പ്രവര്‍ത്തകരായ ഹെഡ്‌ലിയും റാണയും ഇന്ത്യയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. 26/11 ആക്രമണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. മുംബൈ ഭീകരാക്രമണം നടത്തിയവരുടെ ടെലഫോണ്‍ സംഭാഷണത്തില്‍ റാണ എന്ന പേര് ആവര്‍ത്തിച്ചു വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍