ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » “ഞാന്‍ സാധാരണക്കാരന്‍ ” ‍: മന്‍‌മോഹന്‍ സിംഗ് (PM says he is aam aadmi)
Feedback Print Bookmark and Share
 
PRO
താന്‍ സാധാരണക്കാരില്‍ ഒരുവനാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. രാജ്യത്തെ ഉയര്‍ന്ന പദവിയില്‍ എത്തിച്ചേരാന്‍ തന്നെ സഹായിച്ചത് വിദ്യാഭ്യാസമാണെന്നും എല്ലാ വ്യക്തികളുടെയും ജീവിതം രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട് എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

“ഞാന്‍ ഒരു സാധാ‍രക്കാരനാണ്. എനിക്ക് പ്രധാനമന്ത്രിയാവാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും അതിനു കഴിയും. ഞാന്‍ താഴേതട്ടിലുള്ള ഇടത്തരം കുടുംബത്തില്‍ നിന്നുള്ള ആളാണ്. വിദ്യാഭ്യാസമുള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇന്നത്തെ നിലയിലെത്താന്‍ സാധിച്ചത്”, ശിശുദിനത്തിന് ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്കൂള്‍ കുട്ടികളോട് സംവദിക്കുകയായിരുന്നു സിംഗ്.

തന്നെ താനാക്കുന്നതില്‍ വിദ്യാഭ്യാസമാണ് പ്രധാന പങ്കുവഹിച്ചത് എന്ന് മന്‍‌മോഹന്‍സിംഗ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. പ്രതിപക്ഷം തന്നെ “ദുര്‍ബലനായ പ്രധാനമന്ത്രി” എന്ന് വിളിക്കുന്നത് തള്ളിക്കളഞ്ഞ സിംഗ് അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ തന്നെ ബാധിക്കില്ല എന്ന നിലപാടാണ് വ്യക്തമാക്കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍