ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മന്‍ഡോര്‍ എക്സ്പ്രസ്: മരണം ഏഴ് ആയി (Mandor Express: Death toll reaches 7)
Feedback Print Bookmark and Share
 
PTI
ജോധ്പൂര്‍-ഡല്‍ഹി മന്‍ഡോര്‍ എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റി. പരുക്കേറ്റവരെ ജയ്പൂരിലെ എസ് ‌എം എസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂ‍പ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നിസ്സാര പരുക്കുകള്‍ പറ്റിയവര്‍ക്ക് പതിനായിരം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് രാ‍ജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. റയില്‍‌വെയും നഷ്ടപരിഹാരം നല്‍കും.

അപകടത്തെ തുടര്‍ന്ന് ആറോളം ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. മന്‍‌ഡോര്‍ എക്സ്പ്രസിലെ യാത്രക്കാരെ റോഡ് മാര്‍ഗ്ഗം ജയ്പൂരില്‍ എത്തിച്ച ശേഷം ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിനില്‍ അയയ്ക്കുമെന്ന് റയില്‍‌വെ അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച വെളുപ്പിനെ 0130 ന് ജയ്പൂരിന് 40 കിലോമീറ്റര്‍ അകലെ ഫതകില്‍ വച്ചാണ് അപകടം നടന്നത് എന്ന് റയില്‍‌വെ അധികൃതര്‍ അറിയിക്കുന്നു. ജോധ്പൂര്‍-ഡല്‍ഹി എക്സ്പ്രസ് ട്രെയിനിന്റെ 5 എസി കമ്പാര്‍ട്ടുമെന്റുകളും 7 സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്റുകളും 3 ജനറല്‍ കമ്പാര്‍ട്ടുമെന്റുകളും പാളംതെറ്റി. ജയ്പൂര്‍ സ്റ്റേഷനും ജാര്‍ സ്റ്റേഷനും അപകടമുണ്ടായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍