ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മുംബൈ എല്ലാ ഇന്ത്യക്കാരുടെയും: സച്ചിന്‍ (Mumbai for all: Sachin)
Feedback Print Bookmark and Share
 
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മറാത്താവാ‍ദത്തിനെതിരെ ശക്തമായി രംഗത്ത്. മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണെന്ന സച്ചിന്റെ പ്രസ്താവന മറാത്തവാദത്തിലൂടെ മുതലെടുപ്പ് നടത്തുന്ന ശിവസേനയ്ക്കും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്കും തിരിച്ചടിയായി.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇരുപതാം വാര്‍ഷികാഘോഷം ഞായറാഴ്ച നടക്കാനിരിക്കെ സച്ചിന്‍ കഴിഞ്ഞ ദിവസം നടത്തിയ മാധ്യമ സമ്മേളനത്തിലാണ് മറാത്തവാദത്തിനെതിരെ പ്രതികരണം നടത്തിയത്.

“മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണ്. ഞാന്‍ ഒരു മഹാരാഷ്ട്രക്കാരനാണ്, അതില്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്. എന്നാല്‍, ഞാന്‍ ആദ്യം ഒരു ഇന്ത്യക്കാരനാണ്”, സച്ചിന്‍ പറഞ്ഞു.

1989 ല്‍ തനിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമായി കരുതുന്നത് എന്നും സച്ചിന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍