ഝാര്‍ഖണ്ഡിലെ മണിക എംഎല്‍എയെ മാവോയിസ്റ്റ് വിമതര്‍ വ്യാഴാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി. രാഷ്ട്രീയ ജനതാദള്‍ നേതാവായ രാമചന്ദര്‍ സിംഗിനെയാണ് വിമതര്‍ തട്ടിക്കൊണ്ടു പോയത്.
ലത്തേഹാറില്‍ വച്ചാണ് എംഎല്‍എയെ വിമതര്‍ തട്ടിക്കൊണ്ടുപോയത്. സഹായിയായ സുരേഷ് യാദവിനെയും തട്ടിക്കൊണ്ടുപോയതായി ഝാര്‍ഖണ്ഡ് ഡിജിപി മാധ്യമങ്ങളെ അറിയിച്ചു.
ഇവരെ കൂടാതെ അഞ്ച് പേരെ കൂടി തട്ടിക്കൊണ്ടുപോയെങ്കിലും അവരെ പിന്നീട് വിട്ടയച്ചു. എംഎല്‍എയെ മോചിപ്പിക്കാനായി മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല എന്നും പൊലീസ് വെളിപ്പെടുത്തുന്നു.