മഹാരാഷ്ട്ര നിയമസഭയില്‍ അക്രമമുണ്ടാക്കിയതിനും ദേശീയ ഭാഷയായ ഹിന്ദിയെ അപമാനിച്ചതിനും മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയെ (എംഎന്‍എസ്) നിരോധിക്കണമെന്നും സേനയുടെ നേതാവായ രാജ് താക്കറയെ അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും മുറവിളി ഉയരുന്നു. സേനയെ നിരോധിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ബീഹാര്‍ മുഖ്യമന്ത്രി നീതിഷ് കുമാറാണ്. എന്നാല്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ ആവശ്യം രാജ് താക്കറയെ ജയിലില്‍ അടയ്ക്കണമെന്നാണ്.
സമാജ്‌വാദി പാര്‍ട്ടിയുടെ അബു ആസ്മിയുടെ മുഖത്തടിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് സ്പീക്കര്‍ ഉറപ്പാക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ മറാത്തി ഭാഷയെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ ദേശീയ ഭാഷയായ ഹിന്ദിയെ അപമാനിക്കാന്‍ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയില്‍ ദേശീയ ഭാഷയായി അംഗീകരിച്ചിട്ടുള്ള ഹിന്ദിയില്‍ അബു അസ്മി സത്യപ്രതിഞ ചെയ്തതില്‍ ഒരു തെറ്റും ഇല്ലെന്ന് ലാലു പ്രസാദ് പറഞ്ഞു. “ഉറുദുവില്‍ സത്യപ്രതിജ്ഞ ചെയ്താലും അബു അസ്മിയെ ന്യായീകരിക്കേണ്ടത് ഉണ്ട്. കാരണം അതും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാണ്. ഇന്ത്യ തകരുന്നുവെങ്കില്‍ അതിന് പിന്നില്‍ നവനിര്‍മാന്‍ സേന പോലുള്ള സംഘടനകളുടെ വൃത്തികെട്ട പ്രവര്‍ത്തികളാലായിരിക്കും” - ലാലു പ്രസാദ് പറഞ്ഞു.
എല്‍ ജെ പി മേധാവി രാം വിലാസ് പാസ്വാനും മഹാരാഷ്‌ട്ര നിയമസഭയില്‍ അക്രമമുണ്ടാക്കിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നിയമസഭയില്‍ ഉണ്ടായത് ‘ഗുണ്ടാരാജ്’ മാത്രമല്ലെന്നും ഭരണഘടനയ്ക്കെതിരെയുള്ള വെല്ലുവിളി ആണെന്നും പാസ്വാന്‍ പറഞ്ഞു.
ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡിയും സേന നടത്തിയ അക്രമങ്ങളെ അപലപിച്ചു. എന്നാല്‍ സേനയാണ് മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് - എന്‍സിപി രക്ഷിച്ചതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുള്ളില്‍ രക്ഷകര്‍ ചെകുത്താന്മാരായി മാറിയത് കൌതുകകരമായ കാഴ്ചയാണെന്നും പറഞ്ഞു.