ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » അദ്വാനി അടുത്തവര്‍ഷം സ്ഥാനമൊഴിയും: ആര്‍‌എസ്‌എസ് (Advani to quit after new party president takes over: RSS)
Feedback Print Bookmark and Share
 
PTI
പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി അടുത്തവര്‍ഷം ആദ്യമായിരിക്കും സ്ഥാനമൊഴിയുക എന്ന് ആര്‍‌എസ്‌എസ്. അദ്വാനി തന്റെ ജന്മദിനമായ ഞായറാഴ്ച സ്ഥാനമൊഴിയും എന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് ആര്‍‌എസ്‌എസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് സ്ഥാനമൊഴിഞ്ഞ് പകരം പുതിയ അധ്യക്ഷന്‍ സ്ഥാനമേറ്റ ശേഷം മാത്രമേ അദ്വാനിയുടെ രാജിയുണ്ടാവുകയുള്ളൂ എന്നാണ് ആര്‍‌എസ്‌എസ് വ്യക്തമാക്കുന്നത്.

ഇപ്പോഴത്തെ അധ്യക്ഷന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം വരുന്ന ജനുവരി അവസാനത്തോടെയാവും നടക്കുക. അതിനുശേഷം, മുന്‍‌കൂട്ടി തീരുമാനിച്ചിട്ടുള്ളതുപോലെ അദ്വാനി സ്ഥാനമൊഴിയും, ആര്‍‌എസ്‌എസ് നേതാവ് രാം മാധവ് പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ കാലാവധി കഴിയുമ്പോഴേക്കും തന്റെ പിന്‍‌ഗാമിയെ നിര്‍ദ്ദേശിക്കണമെന്നും അധികാര കൈമാറ്റം സുഗമമായി നടത്തണമെന്നും ആര്‍‌എസ്‌എസ് നേരത്തെ അദ്വാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍