ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » അശോക് ചവാന്‍ സത്യപ്രതിജ്ഞ ചെയ്തു (Ashok Chavan takes oath as Maharashtra CM)
Feedback Print Bookmark and Share
 
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി അശോക് ചവാന്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ എസ് സി ജാമിര്‍ ആണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. എന്‍ സി പിയുടെ ഛഗന്‍ ഭുജ്ബല്‍ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

നാരായണ്‍ റാണെ, ആര്‍ ആ‍ര്‍ പാട്ടീല്‍, മനോഹര്‍ നായിക്, വിജയ് കുമാര്‍, സുനില്‍ താക്കറെ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.

കോണ്‍ഗ്രസില്‍ നിന്നുള്ള 23 മന്ത്രിമാരും എന്‍ സി പിയുടെ 20 മന്ത്രിമാരുമാണ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് - എന്‍ സി പി തര്‍ക്കം മൂലം തെരഞ്ഞെടുപ്പ് കഴിഞ്ഞ് 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍