ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ചെന്നൈ നഗരം മഴയില്‍ മുങ്ങുന്നു (Heavy rain continues in Chennai)
Feedback Print Bookmark and Share
 
PRO
PRO
കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായി പെയ്യുന്ന മണ്‍സൂണ്‍ മഴയില്‍ ചെന്നൈ നഗരം മുങ്ങുന്നു. പലയിടത്തും വെള്ളക്കെട്ടുകള്‍ ഉണ്ടായത് ബസ് സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. കനത്ത മഴകാരണം ചെന്നൈയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ താമസിച്ചാണ് സര്‍വീസ് തുടങ്ങിയത്. എന്നാല്‍, ഇതുവരെയായും മഴ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല.

നഗരത്തിലെ വ്യാസര്‍പാഡി, പുളിയാന്തോപ്പ്, പെരമ്പൂര്‍, ചിന്‍‌മയാനഗര്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. മഴക്കെടുതിയില്‍ തമിഴ്നാട്ടില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 10 ആയി.

താഴ്ന്ന പ്രദേശത്തുള്ള വീടുകളില്‍ താമസിക്കുന്നവര്‍ വെള്ളപ്പൊക്കം കാരണം താല്‍ക്കാലിക താമസ സ്ഥലം തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വെള്ളം കയറിയതുകാരണം പല വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.

ബസ് യാത്രികരായ ഓഫീസ് ജീവനക്കാരും വിദ്യാര്‍ത്ഥികളുമാണ് മഴകാരണം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. യാത്രക്കാര്‍ക്ക് മുട്ടറ്റം വെള്ളത്തിലറങ്ങി വേണം ബസ് സ്റ്റോപ്പുകളില്‍ എത്താന്‍. ജെമിനി ഫ്ലൈ ഓവര്‍, അണ്ണാ ശാലൈ, ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ തുടങ്ങിയ ഇടങ്ങളിലെ റോഡ് ഗതാഗതം മഴ കാരണം താറുമാറായി. വാഹനങ്ങള്‍ക്ക് മുപ്പത് മിനിറ്റോളം സിഗ്നല്‍ കാത്ത് കിടക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍