ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് യദ്യൂരപ്പ (Karnataka Chief Minister, B S Yeddyurappa says crisis has been resolved)
Feedback Print Bookmark and Share
 
PRO
PRO
കര്‍ണാടക ബിജെപി ഘടകത്തിലെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു എന്നും സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ കാലാവധി തികയ്ക്കും എന്നും മുഖ്യമന്ത്രി യദ്യൂരപ്പ.

തന്നില്‍ വിശ്വാസമര്‍പ്പിച്ച കേന്ദ്ര നേതൃത്വത്തിനോടുള്ള നന്ദി പ്രകാശിപ്പിച്ച യദ്യൂരപ്പ എല്ലാവരെയും വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും ഭരണം തുടരുകയെന്നും വ്യക്തമാക്കി. കര്‍ണാടക വിമത പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയിലെത്തിയ യദ്യൂരപ്പ വൈഷ്ണോദേവി ക്ഷേത്രം സന്ദര്‍ശിക്കാനായി പുറപ്പെടുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

കര്‍ണാടക പ്രശ്നം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവുമെന്നാണ് കരുതുന്നത്.

ബെല്ലാരി സഹോദരന്‍‌മാര്‍ എന്നറിയപ്പെടുന്ന മന്ത്രിമാരായ കരുണാകര റെഡ്ഡിയും ജനാര്‍ദ്ദന്‍ റെഡ്ഡിയുമാണ് കര്‍ണാടകയില്‍ വിമത നീക്കം നടത്തിയത്. യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്നായിരുന്നു വിമതരുടെ ആവശ്യം. എന്നാല്‍, ചില ഒത്തുതീര്‍പ്പ് ഫോര്‍മുലകളിലൂടെ റെഡ്ഡിമാര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ കേന്ദ്ര നേതൃത്വം എടുത്തു എന്നാണ് സൂചന.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍