ഏഴ് സംസ്ഥാനങ്ങളിലായി 32 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും ഉള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
യുപിയില്‍ 11 ഉം പശ്ചിമബംഗാളില്‍ 10 ഉം കേരളത്തില്‍ മൂന്നും അസ്സം, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും ഛത്തീസ്ഗഡില്‍ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മിക്കയിടങ്ങളിലും സിറ്റിംഗ് എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതു കാരണമാണ് സീറ്റ് ഒഴിവ് വന്നത്.
മുലായം സിംഗ് യാദവിന്റെ മകന്‍ അഖിലേഷ് യാദവ് രാജിവച്ചതിനെ തുടര്‍ന്നാണ് ഫിറോസബാദില്‍ ലോക്സഭാ സീറ്റിലേക്കുള്ള മത്സരം നടക്കുന്നത്. ഫിറോസ് കന്നോജില്‍ സീറ്റില്‍ ജയിച്ചതിനെ തുടര്‍ന്നാണ് ഫിറോസബാദ് സീറ്റ് ഒഴിഞ്ഞത്. ഇവിടെ 177 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ഉണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ് ബബ്ബാറും മുലായം സിംഗിന്റെ മരുമകള്‍ ഡിമ്പിള്‍ യാദവും തമ്മിലാണ് ഫിറോസബാദില്‍ പ്രധാന മത്സരം നടക്കുന്നത്. നവംബര്‍ 10 ന് ആണ് വോട്ടെണ്ണല്‍.