ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മഹാരാഷ്ട്രയില്‍ ഇന്ന് സത്യപ്രതിജ്ഞ (Maha: Swearing-in ceremony on saturday)
Feedback Print Bookmark and Share
 
മഹാരാഷ്ട്രയില്‍ അശോക് ചവാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ.

അശോക് ചവാന്‍ 170 എം‌എല്‍‌എമാരുടെ പിന്തുണക്കത്തുമായി വെള്ളിയാഴ്ച ഗവര്‍ണര്‍ എസ് സി ജാമിറിനെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15 ദിവസമായി സംസ്ഥാനത്ത് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമായത്.

കോണ്‍ഗ്രസിന് 23 ഉം എന്‍സിപിക്ക് 20 മന്ത്രിമാരായിരിക്കും ഉണ്ടാവുക. എന്നാല്‍, ഇന്ന് എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കാനിടയില്ല. വകുപ്പ് വിഭജനം സംബന്ധിച്ച തര്‍ക്കം മുറുകിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണം വൈകിയത്. ആഭ്യന്തരം, ധനകാര്യം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകള്‍ക്ക് വേണ്ടിയായിരുന്നു തര്‍ക്കം നിലനിന്നത്.

എന്‍സിപിയെക്കാള്‍ 20 സീറ്റ് കൂടുതല്‍ ലഭിച്ചതിനാല്‍ പ്രധാന വകുപ്പുകളില്‍ ചിലത് എന്‍സിപിയുടെ പക്കല്‍ നിന്നും സ്വന്തമാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. എന്നാല്‍, സ്വന്തമായിരുന്ന വകുപ്പുകള്‍ വിട്ടുകൊടുക്കില്ല എന്ന നിലപാടിലായിരുന്നു എന്‍സിപി. കോണ്‍ഗ്രസിന് 82 ഉം എന്‍സിപിക്ക് 62 ഉം സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കാനായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍