ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പാക് ബന്ധം മെച്ചപ്പെടുത്തുക പ്രയാസം: ആന്റണി ('Difficult to improve relations with Pak‘)
Feedback Print Bookmark and Share
 
PTI
പാകിസ്ഥാന്‍ മുന്‍‌കൈ എടുത്തില്ല എങ്കില്‍ ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. പാകിസ്ഥാന്റേത് ഇരട്ടത്താപ്പ് നയമാണെന്നും പാകിസ്ഥാനിലെ ഭീകര സംഘങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തന നിരതമാണെന്നും ആന്റണി കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ നിന്ന് ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ഉണ്ടായിട്ടും പാകിലെ ഭീകര കേന്ദ്രങ്ങള്‍ ഇപ്പോഴും സജീവമാണ്. ഭീകരകേന്ദ്രങ്ങളില്‍ പലതും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠ ഉളവാക്കുന്നതും ദുഃഖകരവുമായ സംഗതിയാണിത്, ആന്റണി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ ഗൌരവതരമായ നടപടികള്‍ സ്വീകരിച്ചില്ല എങ്കില്‍ പാകിനോടുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടാന്‍ പ്രയാസമാണ്. ഇന്ത്യയുടെ പ്രതിരോധം കുറയ്ക്കുകയില്ല. ജാഗ്രതയോടുകൂടിയ സമീപനം പുലര്‍ത്തുമെന്നും സന്ദര്‍ഭത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നും ആന്റണി വ്യക്തമാക്കി.

ഇന്ത്യയ്ക്ക് സ്ഥിരമായ സുരക്ഷാ ഭീഷണി ഉണ്ടെന്ന് പറഞ്ഞ പ്രതിരോധമന്ത്രി ആക്രമണങ്ങളെ പരാജയപ്പെടുത്താന്‍ ഇന്ത്യ സുസജ്ജമാണെന്നും പറഞ്ഞു. നാഷണല്‍ ഡിഫന്‍സ് കോളജില്‍ മാത്രമല്ല ഇന്ത്യയിലുടനീളം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട് എന്നും ദേശമൊട്ടാകെ സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും ആന്റണി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍