ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മധു കോഡയുടെ സഹായി അറസ്റ്റില്‍ (First arrest in Madhu Koda Case)
Feedback Print Bookmark and Share
 
PTI
ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്കെതിരെയുള്ള അഴിമതിക്കേസില്‍ ആദ്യ അറസ്റ്റ് വെള്ളിയാഴ്ച നടന്നു. കോഡയുടെ സഹായി ബിനോദ് സിന്‍‌ഹയുടെ സഹോദരന്‍ വികാസ് സിന്‍‌ഹയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തത്.

4000 കോടിയുടെ കുംഭകോണത്തിന്റെ പ്രധാന സൂത്രധാരന്‍ എന്ന് കരുതുന്ന ബിനോദ് സിന്‍‌ഹ ഒളിവിലാണ്. വികാസ് സിന്‍‌ഹയെ ചോദ്യം ചെയ്തതിന്റെയും കുംഭകോണത്തെ കുറിച്ചുള്ള രേഖകള്‍ കണ്ടെടുത്തതിന്റെയും പശ്ചാത്തലത്തിലാണ് അറസ്റ്റ് എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ വെളിപ്പെടുത്തി.

മധു കോഡയും സഹായികളും ചേര്‍ന്ന് സ്വിസ് ബാങ്കില്‍ അനധികൃത നിക്ഷേപം നടത്തിയതിന്റെ തെളിവുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പറയുന്നു. കോഡയും കൂട്ടരും സ്വിറ്റ്സര്‍ലന്‍ഡിനു പുറമെ തായ്‌ലന്‍ഡ്, മൌറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും നിക്ഷേപം നടത്തിയിട്ടുള്ളതായി അധികൃതര്‍ പറയുന്നു.

ഇതിനു പുറമെ ദുബായില്‍ 550 കോടി രൂപ നിക്ഷേപം നടത്താനും യുപിയില്‍ 4,800 കോടി രൂപ ചെലവഴിച്ച് പ്രത്യേക സാമ്പത്തിക മേഖല സ്വന്തമാക്കാനും കോഡയുടെ സഹായികള്‍ ശ്രമം നടത്തിയിരുന്നതായി വരുമാന നികുതി വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തുന്നു. കേസിലെ മുഖ്യ കുറ്റാരോപിതനായ മധു കോഡയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡക്കും മറ്റ് മൂന്നു മന്ത്രിമാര്‍ക്കുമെതിരെ അഴിമതിക്കേസ്. അനധികൃതമായ സ്വത്ത് സമ്പാദനം, സര്‍ക്കാര്‍ പണം വക മറ്റി ചെലവഴിക്കല്‍, വിദേശത്ത് വന്‍ ‌നിക്ഷേപം നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എന്‍‌ഫോഴ്സ്മെന്‍റെ ഡയറക്ടറേറ്റാണ് കോഡക്കും മൂന്നു മുന്‍ മന്ത്രിമാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കോഡ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കാമലേഷ് സിംഗ്, ബാനു പ്രതാപ് ഷാഹി, ഭന്ദു ടിര്‍ക്കി എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുന്‍ മന്ത്രിമാര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍