എന്നാല്‍, രാജി നല്‍കിയ എംഎല്‍എമാരുടെ എണ്ണത്തെ കുറിച്ച് വ്യക്തതയില്ല. 35-40 എംഎല്‍എമാര്‍ രാജി നല്‍കിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ മറ്റു ചിലതില്‍ 15-20 എംഎല്‍എമാര്‍ രാജി നല്‍കിയെന്നാണ് കാണുന്നത്.
കേന്ദ്ര നേതൃത്വം യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും ബെല്ലാരി സഹോദരന്മാര്‍ എന്നറിയപ്പെടുന്ന മന്ത്രിമാരായ കെ കരുണാകര റെഡ്ഡിയും ജി ജനാര്‍ദ്ദന്‍ റെഡ്ഡിയും സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്തുതരം നീക്കുപോക്കിനും തയ്യാറായ മുഖ്യംന്ത്രി യദ്യൂരപ്പയുമായും ഇവര്‍ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.
യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുന്നതില്‍ കുറഞ്ഞ നീക്കുപോക്കിനോട് യോജിക്കുന്നില്ല എന്നാണ് ജനാര്‍ദ്ദന്‍ റെഡ്ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇന്ന് കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് കൈക്കൊള്ളുമെന്നാണ് സൂചന.