പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ആക്രമണ പദ്ധതിക്ക് പാക് ബന്ധമുണ്ടെന്ന് ചിദംബരം (Chidambaram confirms Pak link to LeT plot to attack India)
ഡിഫന്‍സ് കോളജിനു നേര്‍ക്ക് ആക്രമണ പദ്ധതിയിട്ട ലഷ്കര്‍ ഭീകരരായ യുഎസ് പൌരന്‍ ഡേവിഡ് ഹെഡ്‌ലിക്കും പാക് വംശജനായ കാനഡ പൌരന്‍ തഹാവുര്‍ റാണയ്ക്കും പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
നിരവധി തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുള്ള ഹെഡ്‌ലിക്ക് പാകിസ്ഥാനുമായി അടുത്ത ബന്ധമാണുള്ളത്. ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്ബിഐയുടെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാനില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായും ചിദംബരം സ്ഥിരീകരണം നടത്തി.
ഡെന്‍മാര്‍ക്കിലെ ഒരു പത്ര സ്ഥാപനവും ന്യൂഡല്‍ഹിയിലെ ഡിഫന്‍സ് കോളജും ആക്രമിക്കാന്‍ പദ്ധതിയിടുമ്പോഴാണ് ഇരുവരും എഫ്ബിഐയുടെ പിടിയിലാവുന്നത്. വടക്കേ ഇന്ത്യയിലെ ഹില്‍സ്റ്റേഷനിലുള്ള രണ്ട് പ്രമുഖ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ള ചില പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്ന് ഭീകരര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ചിക്കാഗോയില്‍ എത്തിയ ഇന്ത്യന്‍ ഐബി, റോ ഉദ്യോഗസ്ഥര്‍ക്ക് ഹെഡ്‌ലിയെ ചോദ്യം ചെയ്യാനുള്ള അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പാക് വംശജനായ റാണയെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.