ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പത്രപ്രവര്‍ത്തകന്‍ പ്രഭാഷ്ജോഷി അന്തരിച്ചു (Noted journalist Prabhash Joshi dies)
Feedback Print Bookmark and Share
 
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പ്രഭാഷ്ജോഷി (72) നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാഷ്ജോഷി11:30 ഓടെയാണ് മരിച്ചത്.

പ്രമുഖ ഹിന്ദി പത്രമായ നയീദുനിയയിലാണ് ജോഷി തന്റെ തൊഴില്‍ ജീവിതം ആരംഭിച്ചത്. 1983 ല്‍ ജന്‍സട്ട എന്ന പത്രത്തിന്റെ സ്ഥാപക എഡിറ്ററായി. 1995 ല്‍ വിരമിച്ച ശേഷം പ്രധാന എഡിറ്റോറിയല്‍ ഉപദേശകനായി തുടരുകയായിരുന്നു.

പ്രശസ്തനായ സ്പോര്‍ട്സ് ലേഖകനായിരുന്ന ജോഷി കഴിഞ്ഞ ദിവസത്തെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം കണ്ടതിനു ശേഷമാണ് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉഷാ ജോഷിയാണ് ഭാര്യ. സന്ദീപ്, സൊപന്‍ എന്നിവര്‍ ആണ്മക്കളും സോനല്‍ മകളുമാണ്.

ഇന്ത്യന്‍ എക്സ്പ്രസിലും ജോലി നോക്കിയിട്ടുള്ള ജോഷി ഇന്‍ഡോര്‍ സ്വദേശിയാണ്. ഗാന്ധിയന്‍ എന്ന നിലയില്‍ തന്റെ ജീവിതത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ജോഷിക്കായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍