ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » കര്‍ണാടക: തീരുമാനം വൈകുമെന്ന് സൂചന (Karnataka: BJP not yet reached a solution)
Feedback Print Bookmark and Share
 
PRO
കര്‍ണാടക ബിജെപി ഘടകത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ വൈകുമെന്ന് സൂചന. യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ വിമതര്‍ തയ്യാറാവാത്തത് കാരണം ഡല്‍ഹിയില്‍ കര്‍ണാടക നേതാക്കളും പാര്‍ട്ടി നേതൃത്വവും തമ്മില്‍ വെള്ളിയാഴ്ചയും ചര്‍ച്ച തുടരും.

വിമത നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയുമായും മുഖ്യമന്ത്രി യദ്യൂരപ്പയുമായും കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വം നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുതിര്‍ന്ന നേതക്കള്‍ തമ്മിലും കര്‍ണാടക പ്രശ്ന പരിഹാരത്തിനായി കൂടിക്കാഴ്ചകള്‍ നടന്നു. പരിഹാര നിര്‍ദ്ദേശങ്ങള്‍ പലതും മുന്നോട്ടു വച്ചു എങ്കിലും വിമതര്‍ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന.

യദ്യൂരപ്പയുടെ ഭരണ ശൈലിയില്‍ മാറ്റം, മന്ത്രിസഭയില്‍ അഴിച്ചുപണി, ബെല്ലാരിയില്‍ ഉദ്യോഗസ്ഥരുടെ അമിത ഇടപെടലുകളും ഗ്രാമവികസനമന്ത്രിയുടെ അനാവശ്യ ഇടപെടലുകളും ഇല്ലാതാക്കുക തുടങ്ങിയ പ്രധാന മാറ്റങ്ങള്‍ വരുത്താമെന്നാണ് കേന്ദ്ര നേതൃത്വം ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍, ഇവയൊന്നും യദ്യൂരപ്പയെ മാറ്റുന്നതിന് പകരമാവില്ല എന്ന നിലപാടിലാണ് ജനാര്‍ദ്ദന്‍ റെഡ്ഡി.

കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡുവിന്റെ വസതിയില്‍ വച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും നേതൃമാറ്റം ആവശ്യമാണെന്ന് ജനാര്‍ദ്ദന്‍ റെഡ്ഡി പറഞ്ഞതോടെ, വിമത നേതാക്കളും മന്ത്രിമാരുമായ ബെല്ലാരി സഹോദരന്‍‌മാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുഷമസ്വരാജിന്റെ സ്വാധീനമുപയോഗിച്ച് വിമതരെ പിന്തിരിക്കാമെന്ന കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടലിനും താല്‍ക്കാലികമായി തിരിച്ചടി നേരിട്ടിരിക്കുകയാണ്.

യദ്യൂരപ്പയെ മാറ്റുന്നതിനോട് താല്‍‌പര്യമില്ല എന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര നേതൃത്വം. എന്നാല്‍, വിമതരുടെ ആവശ്യം അച്ചടക്ക ലംഘനമായി പരിഗണിക്കാനാവില്ല എന്നും ബിജെപി ഉന്നതാധികാര സമിതി കരുതുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍