ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഓഹരി വിറ്റഴിക്കല്‍: കേന്ദ്രം അനുമതി നല്‍കി (All profitable CPSEs to offload 10% equity)
Feedback Print Bookmark and Share
 
PTI
ലാഭകരമായി പ്രവര്‍ത്തിച്ചു വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് വിറ്റഴിക്കുക. ഇത് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തവയും ആയിരിക്കണം.

കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ്‌ ഓഹരി വിറ്റഴിക്കലിന് അനുമതി നല്‍കിയത്‌. വരുന്ന മൂന്നു വര്‍ഷത്തേക്ക് സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി ഓഹരി വില്‍പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കും.

ഈ തീരുമാനത്തിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ലക്‍ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു.

ലാഭം നല്‍കുന്നതും എന്നാല്‍ ഓഹരി വിപണിയില്‍ ഇതുവരെ ലിസ്റ്റ് ചെയ്യാത്തതുമായ എല്ലാ പൊതുമേഖലാ കമ്പനികളും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. 51 ശതമാനം ഓഹരികള്‍ സര്‍ക്കാരിന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കും - ചിദംബരം അറിയിച്ചു.

ഓയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെയും എന്‍ എച്ച് പി സിയുടെയും ഓഹരികള്‍ സര്‍ക്കാര്‍ അടുത്തിടെ വിറ്റഴിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍