ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഞാന്‍ മുലായത്തിന്‍റെ ഹനുമാന്‍: അമര്‍ സിങ് (I am Mulayam's Hanuman: Amar Singh)
Feedback Print Bookmark and Share
 
PRO
PRO
താന്‍ മുലായം സിങ് യാദവിന്‍റെ ഹനുമാന്‍ ആണെന്ന് സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിങ്. തന്നെ ഹനുമാനുമായി താരതമ്യപ്പെടുത്തിയ അമര്‍, പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങിനെ ശ്രീരാമനുമാക്കി. മുഖ്യമന്ത്രി മായാവതിയുടെ ഭരണത്തെ രാവണ ഭരണത്തോട് സാമ്യപ്പെടുത്താനും അമര്‍ മറന്നില്ല.

ഈ മാസം ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഭുകല്‍ നവാബിന്‍റെ പ്രചരണാര്‍ത്ഥം നഗരത്തിലെ ചൌക് പ്രദേശത്തെത്തിയതായിരുന്നു അമര്‍ സിങ്. തനിക്കെതിരെ അഴിമതിക്കേസ് നല്‍കിയ മായാവതി തന്‍റെ വാലിന് തീ കൊടുത്തിരിക്കുകയാണ്. ഈ തീ കൊണ്ട് മായാവതിയുടെ അഴിമതി കൊട്ടാരം മൊത്തം ചാമ്പലാക്കുമെന്നും അമര്‍ പറഞ്ഞു. സഞ്ജയ് ദത്ത്, ജയാ ബച്ചന്‍, രാംപുര്‍ എം പി ജയപ്രദ എന്നിവരും അമര്‍ സിങ്ങിനോടൊപ്പം ഉണ്ടായിരുന്നു.

അഭിഭാഷകനായ ശിവ കാന്ത് ത്രിപതി കഴിഞ്ഞ മാസം അമര്‍ സിങ്ങിനെതിരെ പരാതി സമര്‍പ്പിച്ചിരുന്നു. മുലായം സിങ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉത്തര്‍ പ്രദേശ് ഡവലപ്‌മെന്‍റ് കൌണ്‍സിലിന്‍റെ ചെയര്‍മാനായിരുന്ന അമര്‍ സിങ് 500 കോടി രൂപ അനധികൃതമായി സമ്പാദിച്ചു എന്ന് കാണിച്ചായിരുന്നു പരാതി സമര്‍പ്പിച്ചത്.

ഇത്തരമൊരു ആരോപണത്തിലൂടെ സമാജ്‌വാദ് പാര്‍ട്ടിയെ ആക്രമിക്കാനാണ് കോണ്‍ഗ്രസും ബി എസ് പിയും ശ്രമിക്കുന്നതെന്ന് അമര്‍ സിങ് ആരോപിച്ചു.

ആണവകരാറിലും ലോക്സഭയിലും തങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് തങ്ങളെ മറന്നിരിക്കുകയാണ്. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയെ സ്‌നേഹിക്കുന്നു. എന്നാല്‍, ഫിറോസാബാദിലെ നടപടിയിലൂടെ കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും അമര്‍ സിങ് പറഞ്ഞു.

കഴിഞ്ഞയിടെ രാഹുല്‍ ഗാന്ധി ഫിറോസാബാദ് സന്ദര്‍ശിച്ചപ്പോള്‍ ഉപതെരഞ്ഞെടുപ്പിലെ സമാജ്‌വാദി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് അമര്‍ സിങ് അഭ്യര്‍ത്ഥിച്ചിരുന്നു. മുലായം സിങ്ങിന്‍റെ മരുമകളായ ഡിംപിള്‍ യാദവ് ആയിരുന്നു ഫിറോസാബാദിലെ സ്ഥാനാര്‍ത്ഥി. മുലായത്തിന്‍റെ മകന്‍ അഖിലേഷ് യാദവ് കനൌജ് മണ്ഡലത്തിലും ഫിറ്സാബാദ് മണ്ഡലത്തിലും വിജയിച്ചതിനെ തുടര്‍ന്ന് ഫിറോസാബാദ് ഒഴിവാക്കുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍