ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പ്രതിസന്ധി ഉടന്‍ തീരും: യദ്യൂരപ്പ (Political crisis to end soon: Yeddyurappa)
Feedback Print Bookmark and Share
 
PRO
കര്‍ണാടകയില്‍ വിമതര്‍ ഉയര്‍ത്തിയ രാഷ്ട്രീയ പ്രതിസന്ധി ഉടന്‍ തീരുമെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്താനായി ഡല്‍ഹിയില്‍ എത്തിയ യദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എന്നാല്‍ ഏതു രീതിയിലുള്ള പ്രശ്ന പരിഹാരമാണ് ദേശീയ നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് വിശദമാക്കാന്‍ യദ്യൂരപ്പ തയ്യാറായില്ല.

പാര്‍ട്ടി ദേശീയ നേതാക്കളായ സുഷമാ സ്വരാജ്, വെങ്കയ്യ നായിഡു, അരുണ്‍ ജയ്‌റ്റ്ലി, എല്‍ കെ അദ്വാനി എന്നിവരുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്നും യദ്യൂരപ്പ പറഞ്ഞു. ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും 99 ശതമാനം പ്രശ്നങ്ങളും ഇന്ന് നാളെയോ തീരുമെന്നാണ് പ്രതീക്ഷയെന്നും യദ്യൂരപ്പ വ്യക്തമാക്കി.

അതേസമയം പ്രശ്നപരിഹാരത്തിന് പ്രത്യേക ഫോര്‍മുല ഒന്നും ഇല്ലെന്നും എല്ലാവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരം കാണാന്‍ ശ്രമിക്കുമെന്നും യദ്യൂരപ്പ വ്യക്തമാക്കി. രാജിവെക്കുമോ എന്ന ചോദ്യത്തിന് എല്ലം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു യദ്യൂരപ്പയുടെ മറുപടി.

അതേ സമയം ഡല്‍ഹിയിലുള്ള വിമത നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി കഴിഞ്ഞ ദിവസം സുഷമ സ്വരാജുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ലക്‍ഷ്യം പൂര്‍ത്തീകരിക്കാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങില്ല എന്ന നിലപാടാണ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടേത്. യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ല എന്ന് പാര്‍ട്ടി നേതാക്കളായ എല്‍ കെ അദ്വാനി, രാജ്നാഥ് സിംഗ് തുടങ്ങിയവരെ ധരിപ്പിച്ചിട്ടുണ്ട് എന്ന് റെഡ്ഡി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍