ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » എയര്‍‌ഹോസ്റ്റസിന് പീഡനം; യാത്രക്കാരന്‍ അറസ്റ്റില്‍ (Passenger arrested for molesting airhostess)
Feedback Print Bookmark and Share
 
എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അമ്പത്തൊന്നുകാരനായ വിമാന യാത്രക്കാരന്‍ അറസ്റ്റിലായി. ദുബായില്‍ നിന്നും മുംബൈയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് യാത്രക്കാരന്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയത്. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ യാത്രക്കാരനെ അറസ്റ്റു ചെയ്തു.

ദുബായില്‍ ഒരു ഇലക്ട്രിക്കല്‍ കമ്പനിയിലെ ജോലിക്കാരനായ സെല്‍‌വരാജ് പിള്ളയാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യപിച്ച ശേഷം എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

“എയര്‍ഹോസ്റ്റസിനെ സെല്‍‌വരാജ് കയറിപ്പിടിക്കാന്‍ ശ്രമിച്ചു. അവര്‍ എതിര്‍ക്കുകയും പരാതിപ്പെടുകയും ചെയ്തു. വിമാനം മുംബൈയില്‍ എത്തിയതോടെ ഞങ്ങള്‍ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു” - സഹര്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഇന്‍‌സ്പെക്ടര്‍ ദിലീപ് പാട്ടീല്‍ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍