ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » സര്‍ക്കാര്‍ 48 മണിക്കൂറിനുള്ളില്‍: ചവാന്‍ (New govt within 48 hrs: Chavan)
Feedback Print Bookmark and Share
 
അടുത്ത 48 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ ബുധനാഴ്ച പറഞ്ഞു.

കോണ്‍ഗ്രസും എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ എസ് സി ജാമിര്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചവാന്റെ പ്രസ്താവന വന്നിരിക്കുന്നത്.

ശിവസേന-ബിജെപി സഖ്യത്തിന്റെ പ്രതിനിധികള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയില്ല എങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് പ്രതിനിധി സംഘം ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഗോത്രവര്‍ഗ്ഗ മേഖലയിലെ പ്രശ്നങ്ങളും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും ക്രമസമാധാന പ്രശ്നങ്ങളും അടിയന്തിര ശ്രദ്ധ വേണ്ട വിഷയങ്ങളായതിനാല്‍ കാവല്‍ മന്ത്രിസഭയ്ക്ക് കാലാവധി കൂട്ടി നല്‍കരുത് എന്നും പ്രതിപക്ഷ സഖ്യം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസും എന്‍സിപിയും തമ്മിലുള്ള വകുപ്പ് വിഭജന ചര്‍ച്ചകള്‍ ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. എന്‍സിപിയെക്കാള്‍ 20 സീറ്റ് അധികം നേടിയതിനാല്‍ മന്ത്രിസഭയില്‍ മുന്‍‌തൂക്കം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം, പ്രധാന വകുപ്പുകളില്‍ നിന്നെല്ലാം ഒഴിവാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനെതിരെ എന്‍സിപി ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍