ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ജാമിയത് പ്രമേയത്തെക്കുറിച്ച് അറിയില്ല: ചിദംബരം (No resolution against Vande Mataram passed before me, says Chidambaram)
Feedback Print Bookmark and Share
 
PTI
ജാമിയത്-ഇ-ഉലെമ ഹിന്ദ് വന്ദേമാതരം ചൊല്ലുന്നത് ഇസ്ലാമിനെതിരാണെന്ന പ്രമേയം പാസാക്കിയതിനെ കുറിച്ച് ആഭ്യന്തരമന്ത്രി ചിദംബരത്തിന് അറിയില്ല എന്ന് അദ്ദേഹത്തിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചിദംബരത്തിന്റെ സാന്നിധ്യം പ്രമേയത്തിന്റെ സാധുത വര്‍ദ്ധിപ്പിക്കുന്നു എന്ന ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ ആരോപണത്തിന് മറുപടിയായാണ് പ്രസ്താവന വന്നിരിക്കുന്നത്.

ദിയോബന്ധിലെ ഇസ്ലാമിക പണ്ഡിതന്മാരുടെ സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി നവംബര്‍ 3 ന് രാവിലെ 10 മണി മുതല്‍ 12 മണിവരെ ഉണ്ടായിരുന്നു. ഈ സമയത്ത് വന്ദേമാതരവുമായോ സ്ത്രീ സംവരണവുമായോ ടെലിവിഷനുമായോ ബന്ധമുള്ള ഒരു പ്രമേയവും പാസാക്കിയിട്ടില്ല. പ്രമേയം പാസാക്കിയതിനെ കുറിച്ച് അറിയാതെയാണ് യോഗത്തില്‍ മന്ത്രി സംസാരിച്ചത്. നേരത്തെ എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുകമാത്രമാണ് മന്ത്രി ചെയ്തത്, ചിദംബരത്തിന്റെ പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു.

വന്ദേമാതര ഗീതത്തിലെ ചില വാക്കുകള്‍ ഇസ്ലാമിനെതിരാണെന്നാണ് ചൊവ്വാഴ്ച പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്. ജാമിയത് യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം വന്ദേമാതരത്തിനെതിരെ ‘ഫത്‌വ’ പുറപ്പെടുവിക്കണം എന്ന ആവശ്യമുന്നയിച്ചിരുന്നു. ഈ വിഭാഗത്തിനെ തൃപ്തിപ്പെടുത്താനായാണ് വന്ദേമാതരത്തിനെതിരെയുള്ള പ്രമേയം പാസാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിദംബരത്തിന്റെ സാന്നിധ്യത്തില്‍ വന്ദേമാതരത്തിനെതിരെയുള്ള പ്രമേയം പാസാക്കിയത് അതിന്റെ സാധുത വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉത്കണ്ഠയുളവാക്കുന്ന വസ്തുതയാണെന്നും നഖ്‌വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍