ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ചൈനാ ബന്ധത്തില്‍ പ്രശ്നമില്ല: ഇന്ത്യ (No strain with China over Dalai Lama: Nirupama)
Feedback Print Bookmark and Share
 
PRO
PRO
ദലൈലാമ അരുണാചല്‍‌പ്രദേശ് സന്ദര്‍ശിക്കുന്നത് ഇന്ത്യ-ചൈന ഉഭയക്ഷി ബന്ധത്തെ ബാധിച്ചിട്ടില്ല എന്ന് വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ബുധനാഴ്ച പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വരും ഭാവിയില്‍ കൂടുതല്‍ അര്‍ത്ഥവത്താവുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ അമ്പത് വര്‍ഷമായി ധരംശാലയില്‍ അഭയം തേടിയിരിക്കുന്ന ദലൈലാമയ്ക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സന്ദര്‍ശിക്കാം. എന്നാല്‍, രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിന് വിലക്ക് ഉണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്, നിരുപമ പറഞ്ഞു.

ചൈനയുമായുള്ള ബന്ധം വളരെ സങ്കീര്‍ണ്ണമാണ്. ഇരു രാജ്യങ്ങളുടെയും ഉയര്‍ച്ച മേഖലയിലും ആഗോളതലത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു, ഡിഫന്‍സ് ഇന്‍സ്റ്റിറ്റൂട്ട് സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശകാര്യ സെക്രട്ടറി.

ദലൈലാമ ഇന്ത്യയുടെ ബഹുമാന്യ അതിഥിയാണെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയുമായുള്ള കൂടിക്കാഴ്ചയില്‍ മന്‍‌മോഹന്‍ സിംഗ് പറഞ്ഞിരുന്നു. എന്നാല്‍, ദലൈലാമ അരുണാചല്‍ സന്ദര്‍ശനത്തിലൂടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുകയാണെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതേസമയം. ദലൈലാമയ്ക്ക് അരുണാചലില്‍ സന്ദര്‍ശനാനുമതി നല്‍കിയതിനെ ചൈന വിമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍