ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നു എന്ന് എന്‍ആര്‍എസ്‌എ
ന്യൂഡല്‍ഹി, ബുധന്‍, 4 നവംബര്‍ 2009( 12:04 IST )
ബ്രഹ്മപുത്രാ നദിയില്‍ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നു എന്ന് നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സി (എന്‍ആര്‍എസ്‌എ) ബുധനാഴ്ച സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
സെക്രട്ടറിമാരുടെ സമിതിക്കു മുന്നില്‍ എന്‍ആര്‍എസ്‌എ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാംഗ്‌മു നിര്‍മ്മാണ മേഖലയിലൂടെ ട്രക്കുകള്‍ നീങ്ങുന്നതും, ഖനന ജോലികള്‍ നടക്കുന്നതും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും അവതരണത്തില്‍ വിശദീകരിച്ചു. റോയുടെ തലവന്‍, പരിസ്ഥിതി, ജലം, ഊര്‍ജ്ജം, വിദേശകാര്യം എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് മുമ്പാകെയാണ് എന്‍ആര്‍എസ്‌എ അവതരണം നടത്തിയത്.
തെളിവുകള്‍ പരിശോധിച്ച ശേഷം വിദേശകാര്യമന്ത്രാലത്തിന് വിവരം കൈമാറാനാണ് സെക്രട്ടറിമാരുടെ സമിതിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യ-ചൈന പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ടു നിര്‍മ്മിക്കുന്നു എന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ചൈന തള്ളിക്കളഞ്ഞിരുന്നു.
ടിബറ്റില്‍ നിന്ന് സാംഗ്പോ എന്ന പേരില്‍ ഒഴുകിയെത്തുന്ന ബ്രഹ്മപുത്ര നദിയില്‍ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ് ചൈന നിര്‍മ്മിക്കുന്നതെന്നും മണിക്കൂറില്‍ 40 ദശലക്ഷം കിലോവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ബ്രഹ്മപുത്ര നദിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇന്ത്യയിലെ ജലവിഭവത്തിന്റെ 30 ശതമാനവും ജലവൈദ്യുതിയുടെ 40 ശതമാനവും ബ്രഹ്മപുത്രയില്‍ നിന്നാണ് ലഭ്യമാക്കുന്നത്.