കര്‍ണാടകയിലെ വിമത പ്രശ്നത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിലും വ്യത്യസ്ത നിലപാടുകളെന്ന് റിപ്പോര്‍ട്ട്. അദ്വാനിയോടും രാജ്നാഥിനോടുമൊപ്പം നിന്നിരുന്ന സുഷമ സ്വരാജ് ഇപ്പോള്‍ വിമതര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണെന്നാണ് സൂചന.
ഡല്‍ഹിയിലുള്ള വിമത നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി കഴിഞ്ഞ ദിവസം സുഷമ സ്വരാജുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ലക്‍ഷ്യം പൂര്‍ത്തീകരിക്കാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങില്ല എന്ന നിലപാടാണ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടേത്. യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ല എന്ന് പാര്‍ട്ടി നേതാക്കളായ എല്‍ കെ അദ്വാനി, രാജ്നാഥ് സിംഗ് തുടങ്ങിയവരെ ധരിപ്പിച്ചിട്ടുണ്ട് എന്ന് റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിനിടെ, ബുധനാഴ്ച ഡല്‍ഹിയില്‍ എത്താന്‍ യദ്യൂരപ്പയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ പ്രശ്നപരിഹാര ചര്‍ച്ച നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്‍ഷ്യമെന്നാണ് സൂചന. ഡല്‍ഹിയില്‍ പുതിയ പല സംഭവ വികാസങ്ങള്‍ നടന്നു എന്ന് വെങ്കയ്യ നായിഡുവുമായുള്ള സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു എന്നും ബുധനാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും യദ്യൂരപ്പ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രമ്യമായി പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘ പാര്‍ട്ടി നേതൃത്വത്തെ അനുസരിക്കും’ എന്ന മറുപടിയാണ് യദ്യൂരപ്പ നല്‍കിയത്.