ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പാകിന്റെ പ്രശ്നങ്ങള്‍ ‘സ്വന്തം സൃഷ്ടി’: കൃഷ്ണ (Pak’s troubles of ‘their own making’: Krishna)
Feedback Print Bookmark and Share
 
PRO
PRO
പാകിസ്ഥാന്‍ ആഭ്യന്തരമായി നേരിടുന്ന പ്രശ്നങ്ങള്‍ അവര്‍ സ്വയം സൃഷ്ടിക്കുന്നതാണെന്നും അതില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ. പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും കൃഷ്ണ പറഞ്ഞു.

ബലൂചിസ്ഥാനിലോ പാകിസ്ഥാനിലോ നടക്കുന്ന കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കില്ല. പാകിസ്ഥാനില്‍ പൂര്‍ണമായും ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. പാകിസ്ഥാനില്‍ ഒരു ഫലപ്രദമായ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും കൃഷ്ണ അഭിപ്രായപ്പെട്ടു.

താലിബാനുമായി കടുത്ത യുദ്ധം നടക്കുന്ന തെക്കന്‍ വസീരിസ്ഥാനില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ ഇന്ത്യന്‍ ആയുധങ്ങളും ഉപകരണങ്ങളും കണ്ടെത്തി എന്ന പാക് അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണ. വസിരിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ സഹായം നല്‍കുന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചു എന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി ഖമര്‍ സമാന്‍ കൈരയാണ് ആരോപിച്ചത്.

ഇന്ത്യ താലിബാന് സഹായം എത്തിക്കുന്നതായി പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കും അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍