ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ന്യൂനപക്ഷ അവകാശം സംരക്ഷിക്കും: ചിദംബരം (Govt stands by rights of minorities: PC)
Feedback Print Bookmark and Share
 
PRO
യുപി‌എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ദിയോബന്ധിലെ ഇസ്ലാമിക പണ്ഡിതന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ചിദംബരം പറഞ്ഞു.

നാനാത്വം എന്ന് പറയുന്നത് നമ്മുടെ പൂര്‍വികര്‍ കൈമാറിയ ആശയമാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നത് ഭൂരിപക്ഷ വിഭാഗങ്ങളുടെ കടമയാണ്, ജാമിയത്-ഉലെമെ ഹിന്ദിന്റെ ആഭിമുഖ്യത്തില്‍ യുപിയിലെ ദിയോബന്ധില്‍ നടന്ന ഇസ്ലാമിക സെമിനാരികളുടെ ആദ്യ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.

ന്യൂനപക്ഷങ്ങളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയാണ് യുപി‌എ സര്‍ക്കാര്‍ നിലകൊള്ളുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അനിഷേധ്യമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സര്‍ക്കാരിന്റെ കടമയാണ്. അതിനാലാണ് ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് നേരെ അനീതി കാട്ടിയപ്പോഴും ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം നടന്നപ്പോഴും ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

രാഷ്ട്ര നിര്‍മ്മാണത്തിനു വേണ്ടി ജാമിയത്-ഉലെമ നടത്തിയ പ്രവര്‍ത്തനങ്ങളെ ചിദംബരം ശ്ലാഘിച്ചു. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തതും ബ്രിട്ടീഷുകാരുടെ വിഭജിച്ചു ഭരിക്കല്‍ സിദ്ധാന്തത്തെ എതിര്‍ത്തതും മുസ്ലീം സംഘടനയുടെ സംഭാവനകളായി ചിദംബരം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനു ശേഷം മുസ്ലീം സമുദായത്തിന്റെ ഉന്നതിക്കായുള്ള സംഘടനയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

മതമൌലികവാദം ആധുനികതയ്ക്ക് എതിരാണെന്നും ആധുനിക സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണമെന്നും ചിദംബരം അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും സാമൂഹിക-രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും ലഭ്യമാക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍