ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ‘മുംബൈ മോഡല്‍’ ആവര്‍ത്തിച്ചേക്കാം: കപൂര്‍ (Army Chief warns of 26/11type attacks)
Feedback Print Bookmark and Share
 
ഇന്ത്യയില്‍ മുംബൈ മോഡല്‍ ഭീകരാക്രമണം ആവര്‍ത്തിച്ചേക്കാമെന്ന് കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി. ആക്രമണ സാധ്യത തള്ളിക്കളയാനാവില്ല എന്നും അതിനാല്‍ പ്രതിരോധത്തിനായുള്ള എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും കപൂര്‍ പറഞ്ഞു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെല്ലാം ഭീകര സംഘടനകളുടെ ആധിക്യമുണ്ടായിരിക്കുകയാണ്. ഭീകരാക്രമണങ്ങള്‍ക്കെതിരെ പാകിസ്ഥാനായാലും ഇന്ത്യയായാലും അഫ്ഗാനിസ്ഥാനായാലും ഒരുമിച്ച് പോരാടണം, അടുത്തകാലത്ത് ഭീകരാക്രമണ മുന്നറിയിപ്പ് വല്ലതും ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു കരസേനാ മേധാവി.

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്തയോടും കപൂര്‍ പ്രതികരിച്ചു. പാകിസ്ഥാനില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. മേഖലയില്‍ ഒരു ഭീകര പ്രസ്ഥാനത്തിനും പിന്തുണ നല്‍കുകയില്ല. പാകിസ്ഥാനില്‍ സ്ഥിരത നിലനില്‍ക്കുന്നത് കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നും കപൂര്‍ പറഞ്ഞു.

നക്സലുകളെ നേരിടാന്‍ അര്‍ദ്ധ-സൈനിക വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത് തുടരും. നക്സല്‍ ഭീഷണി ഒരു ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല എന്നും അതിന് നീണ്ട യുദ്ധം വേണ്ടിവരുമെന്നും ദീപക് കപൂര്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം അടുത്ത് എത്തിയ അവസരത്തിലാണ് സൈനിക മേധാവി ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍