ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » സിഖ് വംശജര്‍ അമൃത്‌സറില്‍ തീവണ്ടി തടയുന്നു (Sikh activists halt trains in Amritsar, threaten strike)
Feedback Print Bookmark and Share
 
PRO
1984 ലെ സിഖ് കലാപത്തിന്‍റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് വംശജര്‍ പഞ്ചാബിലെ അമൃത്‌സറില്‍ തീവണ്ടി തടയുന്നു. അമൃത്‌‌സര്‍-ഡല്‍ഹി ശതാബ്ദി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ തടഞ്ഞിട്ടിരിക്കുകയാണ്. സിഖ് പരിഷ്കരണ വാദികളുടെ സംഘടനയായ ദാല്‍ ഖാല്‍‌സയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജനശതാബ്ദി എക്സ്പ്രസ്, സച്ച്‌കന്ദ് എക്സ്പ്രസ്, ദാദര്‍ എക്സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, ഡീലക്സ് ട്രയിന്‍ തുടങ്ങിയവയുടെ സര്‍വ്വീസുകള്‍ മുടങ്ങിയതായിട്ടാണ് വിവരം. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ദല്‍ ഖാല്‍‌സ പ്രവര്‍ത്തകര്‍ ട്രാക്കില്‍ കുത്തിയിരിക്കുകയാണ്.

സിഖ് സംഘടനകളായ ഖാല്‍‌സ ആക്ഷന്‍ കമ്മറ്റി, ദംദമി തക്സാല്‍, ഡല്‍ഹി സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മറ്റി, ശിരോമണി പതിക് കൌണ്‍സില്‍ തുടങ്ങിയ സംഘടനകളും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ പ്രക്ഷോഭത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

കനത്ത സുരക്ഷയാണ് അമൃത്‌സറിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭങ്ങള്‍ കലാപത്തിലേക്ക് വഴി മാറാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ ഭടന്‍‌മാരെ രംഗത്തിറക്കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍