ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » കര്‍ണാടക: പ്രശ്ന പരിഹാരം വൈകും (Karnataka: Yeddyurappa will stay)
Feedback Print Bookmark and Share
 
PRO
PRO
കര്‍ണാടക ബിജെപിയിലെ പ്രശ്ന പരിഹാരം നീളുമെന്ന് സൂചന. കഴിഞ്ഞ ദിവസം വിമതരും പാര്‍ട്ടി നേതൃത്വവും തമ്മില്‍ നടന്ന ചര്‍ച്ചയിലും വിമതര്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റം വരുത്തിയില്ല. എന്നാല്‍, യദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരുമെന്ന തീരുമാനം ഉറച്ചതാണെന്ന് പാര്‍ട്ടി നേതൃത്വവും വ്യക്തമാക്കി.

നേതൃമാറ്റ പ്രശ്നം പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ ബുധനാഴ്ച ഡല്‍ഹി സന്ദര്‍ശനം നടത്തുന്നുണ്ട്.

വിമത നേതാവും കര്‍ണാടക ടൂറിസം മന്ത്രിയുമായ ജനാര്‍ദ്ദന്‍ റെഡ്ഡിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അനന്ത് കുമാറുമായി കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചയിലൂടെ വിമത നിലപാടില്‍ മാറ്റം വരുത്താന്‍ സാധിച്ചില്ല. തുടര്‍ന്ന്, അദ്വാനിയുടെ വസതിയില്‍ നടന്ന പാര്‍ട്ടിയുടെ ഉന്നതതല യോഗത്തില്‍ യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ട എന്ന് തീരുമാനമെടുത്തു.

എല്‍കെ അദ്വാനി, രാജ്നാഥ് സിംഗ്, സുഷമസ്വരാജ്,അനന്ത് കുമാര്‍, അരുണ്‍ ജയ്റ്റ്ലി തുടങ്ങിയ നേതാക്കള്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

വിമതരെ അനുനയത്തിന്റെ പാതയിലൂടെ സമീപിക്കാനാണ് ബിജെപി തീരുമാനമെന്നാണ് സൂചന. കര്‍ണാടക ഗ്രാമവികസനമന്ത്രി ബെല്ലാരിയില്‍ നടത്തിയ ഇടപെടലുകളും ബെല്ലാരി സഹോദരന്‍‌മാര്‍ എന്നറിയപ്പെടുന്ന ജനാര്‍ദ്ദന്‍ റെഡ്ഡിയെയും നാരായണ്‍ റെഡ്ഡിയെയും പ്രകോപിപ്പിച്ചു എന്നാണ് സൂചന. മന്ത്രി സ്ഥലം‌മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ സ്ഥലം മാറ്റുമെന്നും ബെല്ലാരിയില്‍ നിയന്ത്രിത ഇടപെടല്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കാമെന്നും കേന്ദ്ര നേതൃത്വം വാഗ്ദാനം നല്‍കിയതായും സൂചനയുണ്ട്.

വിമത പക്ഷത്ത് ചേര്‍ന്ന സ്പീക്കര്‍ ഷെട്ടാറിനെ ആഭ്യന്തര മന്ത്രിയാക്കുമെന്ന വാഗ്ദാനം നല്‍കിയും യദ്യൂരപ്പയുടെ ഭരണ ശൈലിമാറ്റുമെന്ന് വാഗ്ദാനം നല്‍കിയും പ്രതിസന്ധി തരണം ചെയ്യാനും ബിജെപി നേതൃത്വം ശ്രമം നടത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍