ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ചീഫ് ജസ്റ്റിസ് സ്വത്ത് പരസ്യപ്പെടുത്തി (chief justice declared wealth)
Feedback Print Bookmark and Share
 
ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും മറ്റ് 20 സുപ്രീംകോടതി ജഡ്ജിമാരും സ്വത്ത് വിവരം പരസ്യപ്പെടുത്തി. ജഡ്ജിമാര്‍ സ്വമേധയാ ആണ് സ്വത്ത് വിവരം വെളിപ്പെടുത്തുന്നത് എന്ന് വെബ്സൈറ്റില്‍ പറയുന്നുണ്ട്.

കെ ജി ബാലകൃഷ്ണന്റെ എറണാകുളത്തെ 2 ബെഡ്‌റൂം ഫ്ലാറ്റിന് 5.75 ലക്ഷം രൂപയും ഫരീദാബാദില്‍ ഒഴിഞ്ഞുകിടക്കുന്ന വീടിന് 4.50 ലക്ഷം രൂപയും വിലവരുമെന്ന് സ്വത്ത് വിവരത്തില്‍ പറയുന്നു. തൃക്കാക്കരയിലെ കുടുംബ വീട്, കേരളത്തില്‍ 3.5 ലക്ഷത്തിന്റെ കുടുംബസ്വത്ത്, കണയന്നൂര്‍ തലൂക്കില്‍ 4.33 ലക്ഷം വിലവരുന്ന 15.84 സെന്റ് സ്ഥലം, 2000 മോഡല്‍ സാന്ട്രോ കാര്‍ എന്നിവയും കെ ജി ബാലകൃഷ്ണന്റെ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ 15 ന് വിരമിച്ച ജസ്റ്റിസ് ബി എന്‍ അഗര്‍വാളിന്റെ സ്വത്ത് വിവരവും പ്രത്യേക ആവശ്യപ്രകാരം വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ജസ്റ്റിസ് എച്ച് എസ് ബേദിയുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി ജഡ്ജിമാര്‍ സ്വന്തം താല്പര്യപ്രകാരമാണ് സ്വത്ത് പരസ്യപ്പെടുത്തിയിരിക്കുന്നത് എന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്.

സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരവും വിവരാവകാശ നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി സെപ്തംബര്‍ 2 ന് നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് വ്യത്യസ്ത നിലപാടാണ് കൈക്കൊണ്ടിരുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍