മനസ്സില്‍ തനിക്ക് 25 വയസ്സ് ആയിട്ടേ ഉള്ളൂ എന്ന് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്. തനിക്ക് നാല്‍പ്പത്തിനാല് തികഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി ബോളിവുഡ് സൂപ്പര്‍ താരപദവി കൈവിട്ടു പോവാതെ സുക്ഷിച്ച ഷാരൂഖ് ബാന്ദ്രയിലെ സ്വന്തം വീടായ ‘മന്നത്തി‘ല്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകരുമായി പിറന്നാള്‍ വിശേഷങ്ങള്‍ കൈമാറിയത്.
മുംബൈയില്‍ കഴിഞ്ഞ 20 വര്‍ഷക്കാലം ചെലവഴിച്ചത് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല. എനിക്ക് 25-26 വയസ്സേ ആയിട്ടുള്ളൂ എന്നാണ് മനസ്സ് പറയുന്നത്. ശാരീരികമായി പറ്റിയ ചില പരുക്കുകള്‍ മാത്രമേ അതിന് അപവാദമായുള്ളൂ.
എന്നെ കണ്ടാല്‍ പ്രായം തോന്നിച്ചേക്കാം. എന്നാല്‍, രസകരമായ വസ്തുത അതൊന്നുമല്ല, കാണുമ്പോള്‍ പ്രായം കുറവാണ് തോന്നിക്കുന്നതെങ്കില്‍ ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന് ആളുകള്‍ പറയും. എന്നാല്‍, വയസ്സന്‍ ലുക്കിലാണെങ്കിലോ, അയാളുടെ കാലം കഴിഞ്ഞു എന്നും; പിറന്നാളിന് അല്‍പ്പം തമാശ മധുരം നല്‍കാനും കിംഗ് ഖാന്‍ മറന്നില്ല.