ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » 26/11 ആവര്‍ത്തനങ്ങള്‍ ഉണ്ടായേക്കും? (India prone to terrorist attcaks?)
Feedback Print Bookmark and Share
 
PRO
PRO
മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ, ഇന്ത്യ വീണ്ടും 26/11 മോഡല്‍ ആക്രമണ ഭീഷണിയിലാണോ? മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ മുംബൈ മോഡല്‍ ആക്രമണമുണ്ടായേക്കാമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയാണ് ആക്രമണ പദ്ധതി ഒരുക്കുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 26/11 ആക്രമണത്തിനു ശേഷം ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നത് സ്വാഭാവികമാണെങ്കിലും ഇത്തവണ ഗൌരവതരമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരങ്ങള്‍.

മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ മാര്‍ഗ്ഗമോ കടല്‍ മാര്‍ഗ്ഗമോ ആക്രമണം നടന്നേക്കാമെന്നാണ് സൂചന. ഗുജറാത്ത് തീരത്തും ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍