ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ചവാന്‍, ഭുജ്ബല്‍ സത്യപ്രതിജ്ഞ ചെയ്യും (Chavan,Bhujbal to take oath)
Feedback Print Bookmark and Share
 
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി അശോക് ചവാനും ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസ്-എന്‍സിപി വകുപ്പ് വിഭജനത്തില്‍ അന്തിമ ധാരണയിലെത്തിയില്ലെങ്കിലും മന്ത്രിസഭാ രൂപീകരണത്തിനുള്ള കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാലാണ് സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മത്രിസഭാ വികസനത്തിനുള്ള കാത്തിരിപ്പ് നീളുമെന്നാണ് സൂചന.

മഹാരാഷ്ട്രയില്‍ ഭരണകക്ഷികള്‍ തമ്മിലുള്ള വകുപ്പ് വിഭജനത്തില്‍ ധാരണയായിട്ടില്ല. ആഭ്യന്തരം, ഊര്‍ജ്ജം, വനം പരിസ്ഥിതി എന്നീ വകുപ്പുകള്‍ നല്‍കിയാല്‍ തങ്ങള്‍ക്ക് മൊത്തമുള്ള 42 മന്ത്രിമാരില്‍ 20 മന്ത്രിമാരുടെ പ്രാതിനിധ്യം മതി എന്നാണ് എന്‍സിപിയുടെ നിലപാട്. എന്നാല്‍, ഈ വകുപ്പുകളില്‍ കോണ്‍ഗ്രസിനും നോട്ടമുണ്ട്. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ ഈ വകുപ്പുകള്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

നിര്‍ദ്ദിഷ്ട വകുപ്പുകള്‍ നല്‍കിയില്ല എങ്കില്‍ മന്ത്രിസഭയില്‍ 50 ശതമാനം പ്രാതിനിധ്യം വേണമെന്നാണ് എന്‍സിപിയുടെ കടും‌പിടുത്തം. തെരഞ്ഞെടുപ്പില്‍ എന്‍സിപിയെക്കാള്‍ 20 സീറ്റ് അധികം നേടിയ കോണ്‍ഗ്രസ് ഇത് അനുവദിച്ചു കൊടുക്കാന്‍ തയ്യാറുമല്ല.

ചൊവ്വാഴ്ച പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നില്ല എങ്കില്‍ രാഷ്ട്രപതിഭരണത്തിന് ആവശ്യമുന്നയിക്കുമെന്ന് ശിവസേന-ബിജെപി മുന്നണി ഭീഷണി മുഴക്കിയിട്ടുമുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍