ഗാന്ധിനഗര്‍, തിങ്കള്‍, 2 നവംബര്‍ 2009( 15:24 IST )
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മോഡി എച്ച്1 എന്‍1 പനി ബാധിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലാണ്.
മോഡിയുടെ ആരോഗ്യനിലയില്‍ വളരെ പെട്ടെന്നുള്ള പുരോഗതിയാണുള്ളത്. എന്നാല്‍, കുറെ ദിവസം കൂടി വിശ്രമത്തില്‍ തുടരുമെന്നും സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
റഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴാണ് മോഡിക്ക് വൈറസ്ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ബുധനാഴ്ച മടങ്ങിയെത്തിയ മോഡിക്ക് ചുമയും മറ്റ് അസ്വസ്ഥതകളും തോന്നിയതിനെ തുടര്‍ന്ന് വൈറസ് പരിശോധന നടത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ തന്നെ അദ്ദേഹത്തിന് ഏകാന്ത ചികിത്സ നല്‍കിവരികയാണ്.